ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.എന്‍.എ ഖാദര്‍
കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് മുൻ എംഎൽഎ കെഎൻഎ ഖാദർ.
എല്ലാ മതസ്ഥരും തമ്മിൽ സ്നേഹവും ഐക്യവും വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ല കാര്യങ്ങൾ മാത്രം പറയുന്ന ആളാണ് താനെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.
ആർഎസ്എസ് വേദിയിലെത്തിയ കെഎൻഎ ഖാദറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.