അഗ്നിപഥ് ആർഎസ്എസ് പദ്ധതിയെന്ന് ബിനോയ് വിശ്വം
പത്തനംതിട്ട: അഗ്നിപഥ് ആർഎസ്എസ് പദ്ധതിയാണെന്ന ആരോപണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഹിറ്റ്ലറും മുസോളിനിയും കാണിച്ച പാതയ്ക്ക് അനുസൃതമായാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും, ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർഎസ്എസ് ഗുണ്ടകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് സമൂഹത്തെ സൈനികവത്കരിക്കാനുള്ള നീക്കമാണ്. ഇത് ചെറുപ്പക്കാരെ വഞ്ചിക്കലാണ്. പട്ടിണിക്കൂലി കൊടുത്തുകൊണ്ട് അവർ കബളിപ്പിക്കുന്നുവെന്നും” ബിനോയ് വിശ്വം പറഞ്ഞു
അതേസമയം, കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം നടന്നു. തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. ഇടത് വലത് വിദ്യാർത്ഥി സംഘടനകൾ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനം നടത്തി.