ഒന്നര വര്‍ഷത്തിനിടയിലെ മികച്ച തിരിച്ചുവരവ് നടത്തി രൂപ

ഒന്നര വർഷത്തിനിടയിലെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ഇന്നലെ രൂപയുടെ മൂല്യം കൈവരിച്ചത്. രാവിലെ 83.01 രൂപയിൽ ആരംഭിച്ച ഡോളർ 83.28 ലേക്ക് താഴ്ന്നു. റിസർവ് ബാങ്ക് ശക്തമായി ഇടപെടല്‍ നടത്തിയതോടെ ഉച്ചയോടെ ഡോളർ 82.72 ലേക്ക് കൂപ്പുകുത്തി. പിന്നീട് ഇത് 82.76 രൂപയിൽ ക്ലോസ് ചെയ്തു.

ആർബിഐ ഇന്നലെ നൂറു കോടിയിലധികം ഡോളർ വിപണിയിലിറക്കിയെന്നാണ് റിപ്പോർട്ട്. ഡോളർ സൂചിക ഇന്നലെ 113ന് മുകളിൽ കറങ്ങി 112.9ലാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 113.07 ലേക്ക് ഉയർന്നു.

ജാപ്പനീസ് യെൻ 150. 26 ലേക്കും ചൈനീസ് യുവാൻ 7.2473 ലേക്കും ബ്രിട്ടീഷ് പൗണ്ട് 1.1205 ലേക്കും യൂറോ 0.9772 ലേക്കും ഇടിഞ്ഞു. രൂപയും സമ്മർദത്തിലായേക്കും.