‘റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും’

ടെഹ്‌റാന്‍: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെന്ന് ഇറാന്‍.

റുഷ്ദിക്കെതിരായ ആക്രമണത്തിനും വധശ്രമത്തിനും ഇറാനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇറാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ആർക്കും അവകാശമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.