പീഡനവും ലൈം​ഗികാതിക്രമവും റഷ്യ യുദ്ധ തന്ത്രങ്ങളാക്കി; ഉയരുന്നത് ​ഗുരുതര ആരോപണങ്ങൾ

റഷ്യ പീഡനവും ലൈംഗികാതിക്രമങ്ങളും ഉക്രൈനിൽ യുദ്ധതന്ത്രങ്ങളായി ഉപയോഗിച്ചുവെന്ന് ആരോപണം. ഇതിനായി സൈനികർക്ക് വയാഗ്ര നൽകുന്നുണ്ടെന്ന് സംഘർഷ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധി പ്രമീള പാറ്റൺ പറഞ്ഞു. 

ഈ വർഷം ആദ്യം, നിരവധി മൃതദേഹങ്ങൾ കൈകൾ ബന്ധിച്ച നിലയിൽ തെരുവിൽ കിടക്കുന്ന ഭയാനകമായ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഉക്രൈനിൽ റഷ്യ നടത്തുന്ന ക്രൂരമായ അക്രമങ്ങളുടെ സാക്ഷ്യപത്രങ്ങളായി ഇവ മാറി. 

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് റഷ്യൻ സൈനികർ മനുഷ്യത്വരഹിതമായി പെരുമാറിയതായി സൂചനകളുണ്ടെന്ന് പാറ്റൺ പറഞ്ഞു. റഷ്യൻ സൈനികരെ ആയുധങ്ങൾക്കൊപ്പം വയാഗ്ര പോലുള്ള മരുന്നുകളുമായാണ് അയച്ചിരിക്കുന്നത്. ഇരകൾ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നുണ്ടെന്നും പാറ്റൺ വ്യക്തമാക്കി.