ആക്രമണം ശക്തമാക്കി റഷ്യ; കീവില്‍ മിസൈല്‍ ആക്രമണം

കീവ്: ഉക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കീവ് മേഖലയിൽ തുടർച്ചയായ മിസൈൽ ആക്രമണം നടന്നത്.

കീവിലെ മിസൈൽ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തുടർച്ചയായ തിരിച്ചടികളെ തുടർന്നാണ് റഷ്യ ആക്രമണം ശക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചടികളെ തുടർന്ന് പ്രസിഡന്‍റ് പുടിൻ രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയെ മാറ്റി പുതിയ സൈനിക മേധാവിയെ നിയമിച്ചിരുന്നു.