യു.എസും സഖ്യകക്ഷികളും ഒഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ച് റഷ്യ

മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം ദ്വിതല സംവിധാനവുമായി മുന്നോട്ട് പോകുകയാണ് റഷ്യ.

എന്നാലിപ്പോള്‍ റഷ്യ തങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ യു.എസും സഖ്യകക്ഷികളും ഒഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ചിരിക്കുകയാണ്.

യു.എസും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പങ്കുചേരാത്ത അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കായി തിങ്കളാഴ്ച മുതല്‍, ഡെബ്റ്റ് സെക്യൂരിറ്റികളില്‍ ട്രേഡിങ് നടത്താന്‍ മോസ്‌കോ എക്‌സ്‌ചേഞ്ച് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.