പ്രധാന യുക്രൈൻ നഗരങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് നഷ്ടമാവുന്നു

യുക്രൈനിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് നഷ്ടമാവുന്നു. വടക്കൻ നഗരമായ ഖാർകീവിലെ ഇസ്യത്തിൽ നിന്ന് പിൻമാറാനുള്ള തയ്യാറെടുപ്പിലാണ് റഷ്യൻ സൈന്യം. യുക്രൈൻ സൈന്യം പ്രദേശത്ത് മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ചിൽ കീവിൽ നിന്ന് പിന്മാറിയതിന് ശേഷം റഷ്യൻ സൈന്യത്തിന് ഇന്നലെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുക്രൈനിലെ കുപ്യാൻസ്ക് നഗരത്തിന്‍റെ നിയന്ത്രണവും റഷ്യയ്ക്ക് നഷ്ടമായി.