റഷ്യ യുക്രൈനിലെ 113 പള്ളികൾ തകർത്തു

റഷ്യൻ ഷെല്ലാക്രമണത്തിൽ ഇതുവരെ 113 പള്ളികൾ തകർക്കപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികൾ റഷ്യൻ അധിനിവേശകാലത്ത് തകർന്നുവീണു. 1991നു ശേഷം നിർമ്മിച്ചവയും നശിപ്പിക്കപ്പെട്ട പള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സെലെൻസ്കി കൂട്ടിച്ചേർത്തു. അതേസമയം, കിഴക്കൻ മേഖലയായ സിവിയറോഡോണ്ട്സ്ക് നഗരത്തിൽ റഷ്യ കൈവശപ്പെടുത്തിയതിന്റെ 20 ശതമാനം യുക്രൈൻ തിരിച്ചുപിടിച്ചു.

ഒരു പ്രധാന യുദ്ധക്കളമായി മാറിയ നഗരത്തിലെ യുക്രേനിയൻ സൈന്യത്തിലേക്ക് കൂടുതൽ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തുന്നത് തടയാൻ റഷ്യ സെവർസ്കി ഡൊണെറ്റ്സ് നദിയിലെ പാലങ്ങൾ ഒന്നൊന്നായി പൊളിക്കുകയാണ്. റഷ്യൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായതായി ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് പറഞ്ഞു.

പുഴയോരത്തുള്ള സ്വിയാറ്റോഗാർസ്കി ക്രിസ്ത്യൻ ആശ്രമത്തിന്റെ ഭാഗമായ മരം കൊണ്ട് നിർമ്മിച്ച ഒരു പുരാതന ഓർത്തഡോക്സ് പള്ളിയാണ് തീപിടുത്തത്തിൽ നശിച്ചത്. ആശ്രമ സമുച്ചയത്തിൽ 300 ഓളം പേർക്ക് അഭയം നൽകിയതായി സാംസ്കാരിക മന്ത്രി ഒലെക്സാണ്ടർ തകചെങ്കോ പറഞ്ഞു. റഷ്യ സിവിയറോഡോഡോണ്ട്സ്ക് പിടിച്ചെടുക്കുകയാണെങ്കിൽ, ലുഹാൻസ്കിലെ യുക്രെയിനിന്റെ നിയന്ത്രണത്തിൽ ലിസിചാൻസ്ക് നഗരം മാത്രമേ അവശേഷിക്കുന്നുള്ളൂ.