റഷ്യ- യുക്രൈന്‍ സംഘര്‍ഷം; ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് യുഎസ് ഇടതുപക്ഷ ജനപ്രതിനിധികള്‍

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് അമേരിക്കയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യർത്ഥിച്ചു.

ഇരുപക്ഷത്തിനും സ്വീകാര്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രശ്നം അവസാനിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. ഒരു കത്തിലൂടെയാണ് ഇത് ചെയ്യണമെന്ന് ജനപ്രതിനിധികള്‍ വൈറ്റ് ഹൗസിനോട് അഭ്യർത്ഥിച്ചത്.

ബൈഡന്‍റെ ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടത് ചായ്‌വുള്ള 30 ഹൗസ് അംഗങ്ങളാണ് കത്തയച്ചത്. യുക്രൈനിലെ ജനങ്ങൾക്ക് സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്താൻ റഷ്യയുമായി നേരിട്ട് സമവായം വേണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.