ആമസോണിന് 4 ദശലക്ഷം റൂബിൾ പിഴ ചുമത്തി റഷ്യൻ കോടതി

മോസ്കോ: രണ്ട് വ്യത്യസ്ത കേസുകളിലായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് മോസ്കോ കോടതി 4 ദശലക്ഷം റൂബിൾ (65,000 ഡോളർ) പിഴ ചുമത്തി. ആമസോൺ ആത്മഹത്യ പ്രചരിപ്പിക്കുകയും, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി വിധിച്ചു. ഇവ രണ്ടും റഷ്യയിൽ നിയമവിരുദ്ധമാണ്.

യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻമാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യയുടെ കർശന നിയമനടപടികൾക്ക് വിധേയരാവുകയാണ്. ഇതിന്റെ ഭാഗമായി മെറ്റയെ ഒരു “തീവ്രവാദ” സംഘടനയായി നിരോധിക്കുകയും ഗൂഗിളിനും ആപ്പിളിനും പിഴ ചുമത്തുകയും ചെയ്തിരുന്നു.