യു.എസിന്റേത് സ്വേച്ഛാധിപത്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77-ാമത് വാർഷിക ജനറൽ അസംബ്ലി സമ്മേളനം സെപ്റ്റംബർ 13 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അസംബ്ലിയിൽ പങ്കെടുക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയോട് “വിചിത്രമായ” ഭയമാണെന്ന് പറഞ്ഞ ലാവ്റോവ്, അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ തന്‍റെ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം റഷ്യോഫോബിയ വ്യാപിച്ചിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ പറഞ്ഞു.

റഷ്യക്കെതിരായും മറ്റുമുള്ള ഉപരോധ മാര്‍ഗങ്ങളിലൂടെ ലോകത്തെ മുഴുവന്‍ തങ്ങളുടെ കൈവെള്ളയിലൊതുക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ലോകത്ത് ഏതുകോണില്‍ നടക്കുന്ന ജിയോപൊളിറ്റിക്കല്‍ മാറ്റങ്ങളെയും തങ്ങളുടെ ആധിപത്യത്തിന് നേരെയുള്ള ഭീഷണിയായാണ് വരേണ്യ വര്‍ഗക്കാരായ പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.