പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്

കൊച്ചി: രാഹുൽ ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് കണ്ടറിയണം.  കോൺ​ഗ്രസിന് മാത്രമേ ഇത്തരം തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ബി.ജെ.പിയിൽ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് താൻ കണ്ടിട്ടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. സച്ചിൻ പൈലറ്റ് കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിട്ടുണ്ട്.