പുറത്താക്കപ്പെട്ട ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിന് ലഭിക്കുക 318 കോടി

വാഷിങ്ടൺ: ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ എലോൺ മസ്ക് പുറത്താക്കിയിരുന്നു. ഒഴിവാക്കിയാലും വലിയ തുകയാണ് പരാഗ് അഗർവാളിന് ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. കമ്പനി വിടുമ്പോൾ കുറഞ്ഞത് 318 കോടി രൂപയെങ്കിലും അദ്ദേഹത്തിന് ലഭിച്ചേക്കും.

ട്വിറ്ററിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗലിന് 25.4 മില്യൺ ഡോളർ ലഭിക്കും. ചീഫ് ലീഗൽ ഓഫീസർ വിജയ ഗാഡെക്ക് 12.5 മില്യൺ ഡോളർ ലഭിക്കും. ട്വിറ്റർ ജീവനക്കാർക്ക് കമ്പനിയിൽ അവരുടെ ഓഹരി മൂല്യം അനുസരിച്ച് പണം ലഭിക്കും.

അതേസമയം, മസ്ക് ട്വിറ്ററിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളുണ്ട്. 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് സൂചന.