സാഗര്‍ റാണയുടെ കൊലപാതകം; വിചാരണ നേരിടാനൊരുങ്ങി സുശീല്‍ കുമാര്‍

ന്യൂഡല്‍ഹി: ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാർ വിചാരണ നേരിടാനൊരുങ്ങുന്നു.

സുശീൽ കുമാറിനും മറ്റ് 17 പേർക്കുമെതിരെ കൊലപാതകം, വധശ്രമം, കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഡൽഹി കോടതി ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ രണ്ട് പ്രതികള്‍ക്കെതിരെയും ഡൽഹി കോടതി കുറ്റം ചുമത്തി.

2021 മെയ് 4ന് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് 23 കാരനായ സാഗർ റാണയെയും സാഗറിന്‍റെ രണ്ട് സുഹൃത്തുക്കളെയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചിരുന്നു. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാഗർ പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു.