സജി ചെറിയാൻ വീണ്ടും മന്ത്രിയായേക്കും; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ചർച്ചയായേക്കും. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.

കേസുകളിൽ നിന്ന് മുക്തനായ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് തടസങ്ങളൊന്നുമില്ല. തൃശൂരിൽ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതിനാലാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്