സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്ട്രീയ ചരിത്രത്തിന്റെ തീരാക്കളങ്കം: സുധാകരന്‍
തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന് തീരാക്കളങ്കമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സി.പി.എം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം ഉപേക്ഷിച്ച് പിണറായി വിജയൻ എന്ന വ്യക്തിയുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി മാത്രം പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുന്നു.
പിണറായി വിജയനെ ഭയന്നാണ് സി.പി.എമ്മിലെ ഉന്നത നേതാക്കൾ നിശബ്ദത പാലിക്കുന്നതെന്നും ഈ അനീതിക്കെതിരെ ചെറുവിരൽ പോലും അനക്കാത്തതെന്നും സുധാകരൻ ആരോപിച്ചു.