സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’ റിലീസ് നീട്ടി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’ റിലീസ് മാറ്റിവച്ചു. അടുത്ത വർഷം ഏപ്രിലിൽ ഈദിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ആ സമയത്ത് റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം 2023 ദീപാവലിക്ക് തീയേറ്ററുകളിലെത്തും. നവംബര്‍ രണ്ടാം വാരമാണ് അടുത്ത വര്‍ഷത്തെ ദീപാവലി.

ആക്ഷൻ സ്പൈ ചിത്രങ്ങൾ ഉൾപ്പെടുന്ന യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമാണ് സൽമാൻ ഖാൻ നായകനായ ടൈഗർ ഫ്രാഞ്ചൈസി. റോയിൽ ജോലി ചെയ്യുന്ന ചാര ഏജന്‍റായ അവിനാഷ് സിംഗ് റാത്തോർ ആയാണ് സൽമാൻ വേഷമിടുന്നത്. കബീർ ഖാൻ സംവിധാനം ചെയ്ത ‘ഏക് ഥാ ടൈഗർ’ ആയിരുന്നു ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2012 ലാണ് ഇത് പുറത്തിറങ്ങിയത്. 2014 ൽ പുറത്തിറങ്ങിയ ‘ടൈഗർ സിന്ദാ ഹേ’ ആയിരുന്നു ചിത്രത്തിന്‍റെ രണ്ടാം ഭാഗം. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്തത്.