സാമന്തയുടെ ത്രില്ലർ ചിത്രം ‘യശോദ’ ഒരുങ്ങുന്നു

സംവിധായക ജോഡികളായ ഹരിയും ഹരീഷും സംവിധാനം ചെയ്യുന്ന ‘യശോദ’യാണ് സാമന്തയുടെ അടുത്ത ചിത്രം. ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിക്കുന്ന ചിത്രം ഒരു ന്യൂ ജെൻ ത്രില്ലറാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ അടുത്തിടെ പുറത്തിറങ്ങിയെങ്കിലും ചിത്രത്തിന്‍റെ ടോക്കി ഭാഗങ്ങൾ പൂർത്തിയായെന്നാണ് ഏറ്റവും പുതിയ വിവരം. ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ ആണ് ചിത്രത്തിലെ സ്റ്റണ്ടുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. റാവു രമേശ്, മുരളി ശർമ്മ, സമ്പത്ത് രാജ് റാവു രമേശ്, മുരളി ശർമ്മ, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.