ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിൽ സന്തോഷമെന്ന് സമസ്ത
തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സർക്കാർ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്ന് സമസ്ത. ഇനിയും ഒരുപാട് തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു.
അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരട് രേഖയിൽ ലിംഗ നിഷ്പക്ഷ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിലപാട് വിദ്യാഭ്യാസ വകുപ്പ് മാറ്റിയിരുന്നു. ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.