സിഐസിയില്‍ നിന്ന് സമസ്ത നേതാക്കള്‍ രാജിവെച്ചു; സ്വീകാര്യനല്ലാത്ത വ്യക്തിയെ ജനറല്‍ സെക്രട്ടറിയാക്കിയെന്ന് നേതാക്കള്‍

കോഴിക്കോട്: സമസ്ത നേതാക്കള്‍ സിഐസിയില്‍ നിന്ന് രാജിവെച്ചു. സമസ്ത പ്രഡിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും, സിഐസി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു.സമസ്തയ്ക്ക് സ്വീകാര്യനല്ലാത്ത വ്യക്തിയെ സിഐസി ജനറല്‍ സെക്രട്ടറിയാക്കിയതിനെ തുടര്‍ന്നാണ് രാജി. ഹബീബുള്ള ഫൈസിയെ സിഐസി ജനറല്‍ സെക്രട്ടറിയാക്കിയതിനെ തുടര്‍ന്നാണ് നേതാക്കള്‍ രാജിവെച്ചത്.
സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.

ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സിഐസിയും സമസ്തയും രണ്ട് തട്ടിലാണ്. കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ സിഐസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണം. സിഐസി ഉപദേശ സമിതിയില്‍ നിന്നടക്കം ഇരുവരും രാജിവെച്ചു.