സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി; പൊലീസ് കേസെടുത്തു

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗൊറേഗാവ് പോലീസ് കേസെടുത്തതായാണ് റിപ്പോർട്ട്.

മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വാങ്കഡെയ്ക്ക് വധഭീഷണി ലഭിച്ചതെന്നാണ് റിപ്പോർട്ട്. ജാതിയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് നവാബി മാലിക്കിനെതിരെ വാങ്കഡെ പരാതി നൽകിയിരുന്നു.