വിൽപ്പനയിൽ ഇന്ത്യയിലെ നമ്പർ 1 സ്മാർട്ട്‌ഫോൺ കമ്പനിയായി സാംസങ്

ഗ്യാലക്സി എസ് 22 സീരീസ്, അടുത്തിടെ പുറത്തിറക്കിയ മടക്കാവുന്ന സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള പ്രീമിയം ഉപകരണങ്ങൾക്കായുള്ള ശക്തമായ ഉപഭോക്തൃ ആവശ്യകതയുടെ പിൻബലത്തിൽ ഉത്സവ സീസണിൽ സാംസങ് ഇന്ത്യ റെക്കോർഡ് എണ്ണം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചതായി സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് സീനിയർ ഡയറക്ടറും ഉൽപ്പന്ന മാർക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബാർ പറഞ്ഞു.

സ്മാർട്ട്ഫോൺ വിപണിയിൽ തുടർച്ചയായി 10 വർഷമായി കമ്പനി വിൽപ്പനയിൽ മുന്നിലാണെന്ന് സാംസങ് പറഞ്ഞു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്മാർട്ട്ഫോണുകൾ, ധരിക്കാന്‍ യോഗ്യമായ ഉപകരണങ്ങൾ, ടാബ്ലറ്റുകൾ എന്നിവയുടെ വിൽപ്പനയിലൂടെ ദക്ഷിണ കൊറിയൻ കമ്പനിക്ക് എക്കാലത്തെയും മികച്ച ദീപാവലി വിൽപ്പന നൽകിക്കൊണ്ട് സാംസങ് 14,400 കോടി രൂപയുടെ വരുമാന വളർച്ച കൈവരിച്ചു. പ്രീമിയം ഉപകരണങ്ങളുടെ (30,000 രൂപയും അതിൽ കൂടുതലും) ശക്തമായ ഡിമാൻഡിന്‍റെ പിൻബലത്തിൽ, ഉത്സവമാസങ്ങളിലെ സ്മാർട്ട്ഫോൺ വിൽപ്പന ഇരട്ട അക്ക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

അതേസമയം, 2022 സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡാണ് സാംസങ് എന്ന് കൗണ്ടർപോയിന്‍റ് റിസർച്ച് അറിയിച്ചു. തുടർച്ചയായ നാലാം പാദത്തിലും സാംസങ്ങ് ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോൺ വിഭാഗത്തിൽ മുന്നിലാണെന്ന് കൗണ്ടർപോയിന്‍റ് കൂട്ടിച്ചേർത്തു.