കെ​ട്ടി​ടം പണിയുടെ മ​റ​വി​ൽ​ മ​ണ​ൽ ക​ട​ത്ത്; തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്

മാ​രാ​രി​ക്കു​ളം: കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി മ​ണ​ൽ ക​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ലോ​റി​ക​ളും മണ്ണുമാന്തികളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ക​ല​വൂ​ർ എ​ക്സ​ൽ ഗ്ലാസ് ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രങ്ങളും ലേലം ചെയ്തവരുടെ നേതൃത്വത്തിലാണ് ടോറസ് ലോറികളിൽ വൻതോതിൽ മണൽ കടത്തുന്നതെന്ന് പരാതി ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.സംഗീത പറഞ്ഞു. അതേസമയം, മണൽക്കടത്ത് പരാതിയിൽ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ മണൽ കടത്ത് തടഞ്ഞതിനെ തുടർന്ന് എ.ഡി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എ.ഡി.എം സന്തോഷ് കുമാർ, തഹസിൽദാർ വി.സി ജയ എന്നിവരടങ്ങിയ സംഘം ജനപ്രതിനിധികളുമായും ചർച്ച നടത്തി. ഭൂ​നി​ര​പ്പി​ൽ​ നി​ന്ന്​ വ​ള​രെ ആ​ഴ​ത്തി​ൽ മ​ണ​ൽ കു​ഴി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റു​കാ​ര​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​രു​വാ​നും തീ​രു​മാ​നിച്ചു. 

ജിയോളജി വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷം ഇവിടെ നിന്ന് എടുക്കുന്ന മണലിന്‍റെ അളവും വിലയും നിശ്ചയിക്കണമെന്നും കരാറുകാരനിൽ നിന്ന് ഇത് ഈടാക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി 50 സെന്‍റ് സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മതിൽ പൊളിച്ചപ്പോൾ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ തറനിരപ്പിൽ വളരെ താഴ്ന്ന നിലയിൽ കുഴിച്ചാണ് മണൽ കടത്തിയതെന്ന് കണ്ടെത്തിയതായി പ്രസിഡന്‍റ് പറഞ്ഞു.

മണൽ കടത്തിയെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം പൊലീസ് ലോറികൾ തടഞ്ഞിരുന്നു. എ​ന്നാ​ൽ, ലോ​റി പ​രി​ശോ​ധി​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ, മ​ണ​ൽ ക​ല​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ ഈ ലോറികള്‍ ബു​ധ​നാ​ഴ്ച വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​സ​ജി, വി​ക​സ​ന​കാ​ര്യ സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ എ​ൻ. എ​സ്. ശാ​രി​മോ​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​എ​സ്. ജ​യ​ച​ന്ദ്ര​ൻ, ര​ജി​മോ​ൾ ശി​വ​ദാ​സ്, എ​സ്. പ്ര​സ​ന്ന എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.