ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണില്‍ കിരീടം നേടി സാത്വിക് – ചിരാഗ് സഖ്യം

പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ സാത്വിക് സായിരാജ് ചിരാഗ് ഷെട്ടി സഖ്യം ചരിത്രം സൃഷ്ടിച്ചു. പുരുഷ ഡബിൾസിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തി ഇരുവരും കിരീടം നേടി.

ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ജോഡി 21-13, 21-19 എന്ന സ്കോറിന് ലു ചിംഗ് യാവോ- യാംഗ് പോ ഹാൻ സഖ്യത്തെ പരാജയപ്പെടുത്തി.

സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ മൂന്നാം ലോക ടൂർ കിരീടമാണിത്. ഈ വർഷം ഇന്ത്യൻ ഓപ്പൺ, കോമൺവെൽത്ത് ഗെയിംസ്, തോമസ് കപ്പ് എന്നിവയും ഇന്ത്യൻ ജോഡി നേടിയിരുന്നു.