ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് അനുസൃതമായാണിത്. കൂടുതൽ എണ്ണ വേണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം സൗദി അറേബ്യ കണക്കിലെടുത്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങൾക്കും സൗദി അറേബ്യയിൽ നിന്ന് കൂടുതൽ എണ്ണ ലഭിക്കും. ചൈന സാമ്പത്തികമായി തകർന്നേക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പിൻമാറ്റമെന്നും റിപ്പോർട്ടുകളുണ്ട്.

ജൂലൈയിൽ ചൈനീസ് എണ്ണക്കമ്പനികൾ സൗദി അറേബ്യയോട് കൂടുതൽ എണ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകേണ്ടെന്ന് സൗദി അറേബ്യ തീരുമാനിച്ചു. ചൈനീസ് കമ്പനികൾക്കുള്ള എണ്ണ വിതരണം വെട്ടിക്കുറയ്ക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ചൈനയെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിത നീക്കമാണ്.