എണ്ണയുൽപാദനം കുറയ്ക്കാനുള്ള തീരുമാനം സാമ്പത്തിക കാരണങ്ങളാലെന്ന് സൗദി

റിയാദ്: പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്‍റെ തീരുമാനം സാമ്പത്തിക കാരണങ്ങളാലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ അംഗരാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാർ ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.

“ഒപെക് പ്ലസ് രാജ്യങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു. ഇതിലൂടെ, വിപണി സ്ഥിരത തേടുകയും നിർമ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യും, “അദ്ദേഹം പറഞ്ഞു.