റോബോട്ടിക് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി
ജുബൈൽ: റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് ആദ്യ റോബോട്ടിക് മസ്തിഷ്ക ശസ്ത്രക്രിയ നടന്നത്. പരമ്പരാഗത ശസ്ത്രക്രിയകളുടെ അപകടസാധ്യതകളും പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗത്തിന്റെ സാന്നിധ്യമോ വ്യാപ്തിയോ പരിശോധിച്ച് ചികിത്സ നിർണ്ണയിക്കുന്നതിന് സാമ്പിൾ വേർതിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശസ്ത്രക്രിയ. നൂതന സാങ്കേതികവിദ്യയുടെ വിജയകരമായ ഉപയോഗം സൗദി മെഡിക്കൽ മേഖലയിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ചേക്കും.
ന്യൂറോളജിക്കൽ വിഭാഗം മേധാവി ഡോ. മുഹമ്മദ് ബിൻ മഹ്ഫൂട്ട്, ഡോ. സാലിഹ് ബൈസ, ന്യൂറോ സർജറി അസോസിയേറ്റ് കൺസൽട്ടന്റ് ഡോ. അഫ്നാൻ അൽ-ഖഹ്ത്വാനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.