ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 200 സ്മാർട് നഗരങ്ങൾ സ്ഥാപിക്കാൻ സൗദി അറേബ്യ
റിയാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 200 സ്മാർട്ട് സിറ്റികൾ സ്ഥാപിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നു.
ഇന്നലെ റിയാദിൽ സമാപിച്ച ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉച്ചകോടിയിൽ പ്രഖ്യാപിച്ച സ്മാർട്ടത്തോൺ പദ്ധതിക്ക് അനുസൃതമായാണ് സ്മാർട്ട് സിറ്റി നിർമിക്കുക.
സുരക്ഷിതവും ആരോഗ്യകരവുമായ ഡിജിറ്റൽ നഗരം എന്നതാണ് ലക്ഷ്യമെന്ന് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതോറിറ്റി മേധാവി അബ്ദുല്ല അൽ ഗംദി പറഞ്ഞു.