എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍ 5 ട്രില്യന്‍ രൂപ കടന്നു

2022 നവംബർ 30ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകൾ 5 ട്രില്യൺ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിൽ അവസാനത്തെ 1 ട്രില്യൺ രൂപയുടെ വായ്പകൾ കഴിഞ്ഞ 12 മാസത്തിനുള്ളിലാണ് വിതരണം ചെയ്തത്. 2015 ജനുവരിയിലാണ് ആദ്യ 1 ട്രില്യൺ രൂപ എന്ന നേട്ടം കൈവരിച്ചത്.

വ്യക്തിഗത വായ്പ, പെൻഷൻ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വർണ്ണ പണയം വയ്ക്കൽ, മറ്റ് വ്യക്തിഗത വായ്പകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വീകരിച്ച തന്ത്രപരമായ നടപടികളും ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങളും ഈ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചുവെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.