സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം; അൻപതുകാരന്‍ അറസ്റ്റില്‍

തൃപ്രങ്ങോട്: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് പഴംതോട്ടിൽ ബാലകൃഷ്ണനെയാണ് (50) തിരൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ വിദ്യാർത്ഥിയെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. സ്കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് തൃപ്രങ്ങോട്ടിൽ വച്ച് ഇയാളെ പിടികൂടി. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ. ഉണ്ണിക്കുട്ടൻ, രമ്യ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.