ഓട്ടൻതുള്ളലിലൂടെ ഓസോൺ ദിന സന്ദേശം അവതരിപ്പിച്ച് സ്കൂൾ അധ്യാപകൻ

മലപ്പുറം: പുകയൂർ ജിഎൽപി സ്കൂളിലെ അധ്യാപകനായ പി കെ പ്രജിത്ത് ഓട്ടന്തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം അവതരിപ്പിച്ചു. കെ.കെ.റഷീദ് എന്ന അധ്യാപകനാണ് ഗാനരചനയും ട്യൂണും നിർവഹിച്ചിരിക്കുന്നത്. ഭാവിതലമുറയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഭൂമിയിലെ ജീവൻ രക്ഷിക്കുന്നതിനും ആഗോള സഹകരണം വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സന്ദേശം ഉയർത്തിക്കാട്ടി.

പ്രിൻസിപ്പൽ പി.ഷീജ ഓസോൺ ദിന സന്ദേശം നൽകി. കുട്ടികൾക്കായി ചിത്രരചനാ മത്സരവും നടത്തി. സ്മാർട്ട് എനർജി ക്ലബ് നേതൃത്വം നൽകി.