പിങ്ക് ലാന്‍ഡ് ഇഗ്വാനകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ
ഗാലപ്പഗോസ്: പിങ്ക് ലാന്‍ഡ് ഇഗ്വാനയുടെ മുട്ടകളും മറ്റും ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് ലാന്‍റ് ഇഗ്വാനയുടെ മുട്ടകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിലാണ് മുട്ടകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ഇക്വഡോറൻ ദ്വീപസമൂഹത്തിലെ ഇസബെല്ല ദ്വീപിലെ വിഭാഗക്കാർ കൂടിയാണ് ഇവർ. വംശനാശഭീഷണി നേരിടുന്ന ഈ ഇനങ്ങളിൽ ചിലത് മാത്രമേ അവശേഷിക്കുന്നുള്ളൂ. പിങ്ക് ഇഗ്വാനകളുടെ സംരക്ഷണത്തിന് പുതിയ കണ്ടുപിടുത്തം ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
18.5 ഇഞ്ച് നീളമുള്ള ഇവയെ 1986-ലാണ് ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ ദശാബ്ദങ്ങൾക്ക് ശേഷം മാത്രമാണ് ഇഗ്വാനകളുടെ മറ്റൊരു വിഭാഗക്കാരാണിവരെന്ന് തിരിച്ചറിഞ്ഞത്. പിങ്ക് ഇഗ്വാനകൾ നേരിടുന്ന പ്രധാന ഭീഷണി ദ്വീപിൽ അവതരിപ്പിച്ച ജീവിവര്‍ഗങ്ങളാണ്.
പിങ്ക് ഇഗ്വാനകളിൽ ഭൂരിഭാഗവും വോള്‍ഫ് വോള്‍ക്കാനോ എന്ന പര്‍വത നിരകളിലാണ് കാണപ്പെടുന്നത്. ദേശീയോദ്യാനത്തിന്‍റെ ഗവേഷണ, നിരീക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശം കൂടിയാണിത്. ചാൾസ് ഡാർവിനാണ് ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിന്‍റെ ജൈവവൈവിധ്യം കണ്ടെത്തുന്നത്.