2000 വര്‍ഷം മുമ്പ് മരിച്ച ഗര്‍ഭിണിയുടെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍

2000 വര്‍ഷം മുമ്പ് മരിച്ച ഗര്‍ഭിണിയുടെ മുഖം പുനര്‍നിര്‍മിച്ച് ഫോറൻസിക് ശാസ്ത്രജ്ഞര്‍. ഗർഭിണിയായ ഒരു ഈജിപ്ഷ്യൻ മമ്മിയുടെ മുഖമാണ് 2ഡി, 3ഡി സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ പുനർനിർമ്മിച്ചത്.

ദി മിസ്റ്ററി ലേഡി എന്നറിയപ്പെടുന്ന ഈ മമ്മി 28 ആഴ്ച അതായത് ഏഴുമാസം ഗർഭിണിയായിരിക്കെ മരിച്ചതായി വിശ്വസിക്കപ്പെടുന്നു. ഗർഭിണിയായിരുന്നപ്പോൾ ഇവർക്ക് 20നും 30നും ഇടയിൽ പ്രായമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

ഗർഭകാലത്ത് എംബാം ചെയ്യപ്പെടുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യ മാതൃകയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിലാണ് ഇവർ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.