കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു

കോഴിക്കോട്: കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് കടൽ ഉൾവലിഞ്ഞു. തീരത്ത് പലയിടങ്ങളിലായി 100 മീറ്റർ വരെ കടൽ പിന്നോട്ട് പോവുകയായിരുന്നു.

സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി. കടൽ ഉൾവലിഞ്ഞ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. അതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ സമിതി വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ടോടെയാണ് നൈനാൻ വളപ്പ് മേഖലയിൽ കടൽ ഉൾവലിഞ്ഞത്.