‘പഞ്ചാബില്‍ വി‌ഐപി സുരക്ഷ പുനഃസ്ഥാപിക്കണം’; ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഡ്: ചണ്ഡീഗഡ്: വിഐപികളുടെ സുരക്ഷ പിൻ‌വലിക്കാനുള്ള പഞ്ചാബ് സർക്കാർ തീരുമാനം പഞ്ചാബ് ഹൈക്കോടതി റദ്ദാക്കി. 423 വിഐപികളുടെയും സുരക്ഷ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ. സംസ്ഥാന സർക്കാർ സുരക്ഷ പിൻവലിച്ചതിനു പിന്നാലെയാണ് സിദ്ദു മൂസവാല കൊല്ലപ്പെട്ടത്.

വിഐപി സംസ്കാരത്തിനെതിരായ നീക്കത്തിന്റെ ഭാഗമായി ഭഗവത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) സർക്കാർ വിഐപി സുരക്ഷ പിൻവലിച്ചു . മുൻ മുഖ്യമന്ത്രിമാരായ ചരൺജിത് സിംഗ് ചാന്നി, അമരീന്ദർ സിംഗ്, മുൻ പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു, മുൻ മന്ത്രിമാരായ മൻപ്രീത് സിംഗ് ബാദൽ, രാജ് കുമാർ വെർക്ക, ഭരത് ഭൂഷൺ അഷു എന്നിവർക്കും വിഐപി സുരക്ഷ നഷ്ടമായി.