സംസ്‌കൃത സര്‍വകലാശാലയിൽ ഡിഗ്രി, പിജി വിഭാഗങ്ങളിൽ സെമസ്റ്റർ അവധി

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ 1 മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കും. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും. എംഫിൽ/പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.

സർവകലാശാല 2020 അഡ്മിഷൻ എംഎ (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ക്ലാസുകൾ നവംബർ 30 വരെ നീട്ടി.