കൊവിഡാനന്തര കെടുകാര്യസ്ഥതയില്‍ നിന്ന് കരകയറാന്‍ സെന്‍സെസ് അനിവാര്യം:സീതാറാം യെച്ചൂരി

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും ഉടൻ നടത്തണമെന്ന ആവശ്യവുമായി സിപിഐ(എം). കൊവിഡിന് ശേഷം ശാസ്ത്രീയ നയങ്ങൾ രൂപീകരിക്കാൻ സെൻസസ് അനിവാര്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

“2021 ലെ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും ഉടൻ നടത്താൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാകണം. കൊവിഡ് -19 മഹാമാരി കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥതയിലും സാമ്പത്തിക തകർച്ചയിലും വലയുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനും ശാസ്ത്രീയ നയങ്ങൾ രൂപീകരിക്കുന്നതിനും സെൻസസ് വഴി ലഭിക്കുന്ന ഡാറ്റ അനിവാര്യമാണ്,” യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.