സീരിയൽ കില്ലർ ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനാകുന്നു; ഉത്തരവിട്ട് നേപ്പാൾ കോടതി

കഠ്മണ്ഡു: നേപ്പാൾ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് മോചിതനാകുന്നു. നേപ്പാൾ സുപ്രീം കോടതിയാണ് ശോഭ്‌രാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 കാരനായ ശോഭ്‌രാജ് 2003 മുതൽ നേപ്പാൾ ജയിലിലാണ്. 21 വർഷം ഇന്ത്യയിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

1970കളിൽ 15 നും 20 നും ഇടയിൽ ആളുകളെ ഇയാൾ കൊലപ്പെടുത്തിയതായി കരുതപ്പെടുന്നു.