ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റു. കോഹ്‌ലു ജില്ലയിലെ കഹാൻ പ്രദേശത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായും പാക് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ പൊലീസ് ചെക്ക്പോയിന്‍റിന് നേരെ അജ്ഞാതർ ഗ്രനേഡ് എറിഞ്ഞുണ്ടായ അപകടത്തിൽ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് സിവിലിയൻമാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ക്വറ്റയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. രാജ്യം ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് ബലൂചിസ്ഥാനിൽ നിരവധി സ്ഫോടനങ്ങൾ നടന്നത്.