നാഗ്പൂരിൽ ബിജെപിക്ക് തിരിച്ചടി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്
നാഗ്പൂർ: നാഗ്പൂർ ജില്ലയിൽ പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം. ബി.ജെ.പിക്ക് ഒരു ചെയര്‍പേഴ്‌സണെ പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞത്.
ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ തിരിച്ചടി ബിജെപി നേതൃത്വത്തിന് ക്ഷീണമായി. സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖർ ബവൻകുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ തട്ടകം കൂടിയാണ് നാഗ്പൂർ.
13 ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിൽ ഒൻപത് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 13 ൽ എട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളും നേടി. എൻസിപിക്ക് മൂന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളും ശിവസേനയ്ക്ക് ഒരു സ്ഥാനവും ലഭിച്ചു.