സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യരുത്; മദ്രാസ് ഹൈക്കോടതി 

ചെന്നൈ: ലൈംഗിക തൊഴിൽ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുമ്പോൾ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം.

റെയ്ഡിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴയൊടുക്കുകയോ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യരുത്, നിയമവിരുദ്ധമായ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങൾ മാത്രമേ പരിശോധിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്.