കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയൽ; മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്
പൊന്നാനി: ലൈംഗികാതിക്രമങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാറ്റവും സ്പർശനവും നല്ല ഉദ്ദേശ്യത്തോടെയുള്ളതാണോ മോശം പെരുമാറ്റം സംഭവിക്കുകയാണെങ്കിൽ എന്തുചെയ്യണം, സുരക്ഷിതമായതും അല്ലാത്തതുമായ സംഭവങ്ങളിൽ എങ്ങനെ പെരുമാറണം തുടങ്ങിയവ വിശദീകരിക്കുന്ന ഒരു ലഘുലേഖയും മറ്റും പുറത്തിറക്കി.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സെക് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ലഘുലേഖ തയ്യാറാക്കിയത്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാപ്രവേശനോത്സവം ചടങ്ങിൽ ഇത് പ്രകാശനം ചെയ്തു.