ഗവർണറെ വിമർശിച്ച് എസ്.എഫ്.ഐ രംഗത്ത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. ഗവർണർമാരെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് ബിജെപി നടത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കടുത്ത ധാർമ്മിക രോഷം പ്രകടിപ്പിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു.

ഗവർണർ ധാർമ്മിക രോഷം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. ജനങ്ങൾ വോട്ട് ചെയ്തല്ല ഗവർണർ പദവിയിലെത്തിയത്. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ഗവർണർ മീഡിയ മാനിയക്കാണെന്നും, കേന്ദ്ര സർക്കാരിനോടുള്ള കൂറ് കാരണമാണ് ഇത് ചെയ്യുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.