ഷാഫി മോര്‍ച്ചറി സഹായിയായി ജോലിചെയ്തിരുന്നു; പോസ്റ്റുമോര്‍ട്ടം കണ്ടുപഠിച്ചിരിക്കാം

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ഷാഫി മോർച്ചറി അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്നതായി സൂചന. 2008 മുതൽ പെരുമ്പാവൂരിൽ താമസിച്ചിരുന്ന കാലത്ത് മോർച്ചറി അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന ഇയാൾ ഈ സമയത്ത് പോസ്റ്റുമോര്‍ട്ടം നടപടികളിൽ കണ്ട് പഠിച്ചിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

മനുഷ്യബലിക്ക് ഇരയായ സ്ത്രീകളെ വെട്ടിക്കൊല്ലാൻ ഭഗവൽ സിംഗിനും ലൈലയ്ക്കും നിർദ്ദേശം നൽകിയത് മുഹമ്മദ് ഷാഫിയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഷാഫിയുടെ മുൻകാല പ്രവർത്തനങ്ങളിലേക്ക് പൊലീസിനെ നയിച്ചത്.

അതേസമയം ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ലഭിക്കാൻ ദമ്പതികളുമായി ബന്ധപ്പെടാൻ ഷാഫി ഉപയോഗിച്ച അക്കൗണ്ട് തുറക്കേണ്ടത് അത്യാവശ്യമാണ്.