വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ഷാരൂഖ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്നു. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് ആശംസകൾ നേർന്നത്.

താനും മകനും മഹാഗണപതിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തതായി ഷാരൂഖ് ഖാൻ പറഞ്ഞു. പൂമാലകൾ കൊണ്ട് അലങ്കരിച്ച ഗണേശ വിഗ്രഹത്തിന്‍റെ ചിത്രവും ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവവിശ്വാസം എന്നിവയിലൂടെ നമുക്ക് സ്വപ്നതുല്യമായ ജീവിതം നയിക്കാൻ കഴിയുമെന്നാണ് നാം പഠിക്കേണ്ടതെന്നും, ഷാരൂഖ് പറഞ്ഞു.