ഷെബി ചൗഘട്ടിന്റെ കാക്കിപ്പട ഇന്ന് മുതൽ തിയേറ്ററുകളിൽ

പ്ലസ് ടു, ബോബി എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാക്കിപ്പട’ ഇന്ന് തിയേറ്ററുകളിലെത്തും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രം അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം യാത്ര ചെയ്യേണ്ടി വരുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.