നിഗൂഢതയുണര്‍ത്തി ഷൈന്‍ ടോം ചാക്കോയുടെ ‘വിചിത്രം’; ട്രെയിലർ പുറത്ത്

ഷൈൻ ടോം ചാക്കോയും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിചിത്ര’ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 14ന് റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു സാധാരണ കുടുംബത്തിന്‍റെ പശ്ചാത്തലത്തിൽ ആരംഭിച്ച് ഒരു ഹൊറർ മൂഡിലേക്ക് കൊണ്ടുപോകുന്നതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ലാൽ, ജോളി ചിറയത്ത്, കേതകി നാരായണൻ, കനി കുസൃതി, വിഷ്ണു ആനന്ദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം അർജുൻ ബാലകൃഷ്ണനും, ഗാനരചന നിഖിൽ രവീന്ദ്രനും, എഡിറ്റിംഗ് അച്ചു വിജയനുമാണ് നിർവഹിക്കുന്നത്. സുബൈർ മുഹമ്മദാണ് സംഗീതം ഒരുക്കുന്നത്.