തായ്‌ലൻഡിലെ ഡേ കെയർ സെന്ററിൽ വെടിവെപ്പ്; 31 മരണം
ബാങ്കോക്ക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ചിൽഡ്രൻസ് ഡേ കെയർ സെന്‍ററിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വക്താവ് സ്ഥിരീകരിച്ചു.
മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പിൻ്റെ കാരണം വ്യക്തമല്ല. കുറ്റവാളിയെ ഉടൻ പിടികൂടാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായി സർക്കാർ വക്താവ് പറഞ്ഞു. 2020ൽ സൈനികൻ 29 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തായ്ലൻഡിൽ തോക്കുധാരികളുടെ എണ്ണം വളരെ കൂടുതലാണ്.