അമേരിക്കയിൽ വെടിവയ്പ്പ്; ഫേസ്ബുക്കിൽ ലൈവായി കാണിച്ച് യുവാവ്

അമേരിക്ക: അമേരിക്കയിൽ മെംഫിസിൽ വെടിവയ്പ്പ്. എസ്കീൽ കെല്ലി എന്ന 19 കാരനാണ് വെടിയുതിർത്തത്. ആക്രമണം ഫെയ്സ്ബുക്കിൽ ലൈവായി കാണിക്കുകയും ചെയ്തു.

ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. നീലയോ വെള്ളിയോ നിറത്തിലുള്ള സെഡാനിലാണ് അക്രമി എത്തിയത്. അക്രമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും മെംഫിസ് പോലീസ് സേന പ്രസ്താവനയിൽ പറഞ്ഞു.